Type Here to Get Search Results !

Bottom Ad

സി.എച്ച് സെന്ററര്‍ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ

തൃക്കരിപ്പൂര്‍ :(www.evisionnews.in) തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെ വള്‍വക്കാട് ഡയാലിസിസ് കേന്ദ്രത്തില്‍ ശനിയാഴ്ച ഏകദിന ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു.കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍ ശ്യാം വിക്രം നേതൃത്വം നല്‍കും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍,സംസ്ഥാന കരകൌശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍,തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി ഫൗസിയ എന്നിവരും വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.

.ആദ്യം രജിസ്റ്റര്‍ ചെയ്ത 50 പേര്‍ക്കാണ് രോഗ നിര്‍ണ്ണയത്തിന് അവസരം ലഭിക്കുക.ക്യാമ്പ് തുടര്‍ന്ന് എല്ലാ മാസങ്ങളിലും നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സി.എച്ച് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.


Keywords: Kasaragod-news-trikkarippur-01

Post a Comment

0 Comments

Top Post Ad

Below Post Ad