Type Here to Get Search Results !

Bottom Ad

ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഹോട്ടലില്‍ വന്‍ തീപിടുത്തം



ദുബായ്: (www.evisionnews.in) ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള ഹോട്ടലില്‍ വന്‍ തീപിടുത്തം. അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് തീപിടുത്തമുണ്ടായത്. പ്രദേശത്തു നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹോട്ടലില്‍ തീ പിടിക്കാനുള്ള സാഹചര്യം വ്യക്തമല്ല. വളരെ പെട്ടെന്ന് തീ പടരുകയായിരുന്നു. അതേസമയം ഹോട്ടലില്‍ പടര്‍ന്നു കയറിയ തീ ഇതുവരെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.

വലിയ തിരക്കുള്ള ദുബായ് ഷോപ്പിംഗ് മാളിന് എതിര്‍വശത്താണ് പ്രശസ്തമായ അഡ്രസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ആളുകളാണ് സമീപപ്രദേശങ്ങളില്‍ ഒത്തുകൂടിയിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad