Type Here to Get Search Results !

Bottom Ad

2016ല്‍ മോദി വിദേശസന്ദര്‍ശനം വെട്ടിച്ചുരുക്കുന്നു


ന്യൂഡല്‍ഹി: (www.evisionnews.in) അധികാരത്തിലേറി 19 മാസം കൊണ്ട് 33 രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയും മൂന്നില്‍ രണ്ട് ലോക നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി റെക്കോര്‍ഡിടുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി 2016ലെ തന്റെ വിദേശപര്യടനങ്ങള്‍ വെട്ടിച്ചുരുക്കുന്നു. നിര്‍ബന്ധമായ സ്ഥലങ്ങളിലേക്ക് മാത്രം പോയാല്‍ മതിയെന്നാണ്. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായാണ് സൂചന. വിദേശപര്യടനങ്ങളുടെ പേരില്‍ ഭരണപക്ഷത്ത് നിന്നടക്കം മോദിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രിയായിരിക്കെ അമേരിക്കയടക്കം മോദിക്ക് വിസ നിഷേധിച്ചിരുന്നു. ഈ ചീത്തപ്പേര് കളയാന്‍കൂടിയാണ് അദ്ദേഹം വിദേശങ്ങളിലേക്ക് നിരന്തരം പറന്നതെന്നും വിലയിരുത്തിയിരുന്നു. 2014 മെയ് 26ന് തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സാര്‍ക്ക് നേതാക്കളെ ക്ഷണിച്ചത് മുതല്‍ ഡിസംബര്‍ 25ലെ ലാഹോര്‍ സന്ദര്‍ശനംവരെ നീളുന്നതാണ് പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോദിയുടെ വിദേശബന്ധങ്ങള്‍ ചൈന, യു.എസ്.എ, വെനിസ്വേല, ലാവോസ്, ജപ്പാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കാണ് 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോകുക. ഇവയ്ക്ക് പുറമെ ഇറാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും മോദി സന്ദര്‍ശനം നടത്തുമെന്ന് സൂചനയുണ്ട്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad