Type Here to Get Search Results !

Bottom Ad

മന്ത്രി ബാബു രാജി പിന്‍വലിച്ചു മന്ത്രിയാവാന്‍ ആഗ്രഹമില്ലെന്ന് മാണി


തിരുവനന്തപുരം: (www.evisionnews.in)മന്ത്രി കെ. ബാബു രാജി പിന്‍വലിച്ചു. ബാര്‍ കോവയില്‍ ആരോപിതനായ എക്‌സൈസ് മന്ത്രി ബാബുവിന്റെ രാജി സ്വീകരിക്കില്ലെന്നും കെ.എം മാണി മന്ത്രി സഭയിലേക്ക് തിരിച്ച് വരണമെന്നും ശനിയാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. യോഗ തീരുമാനം കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചി ഉടനെയാണ് ബാബു രാജി പിന്‍വലിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. വ്യക്തിപരമായി മന്ത്രി സ്ഥാനത്തേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ബാബു പാര്‍ട്ടിയുടേയും മുന്നണിയുടേയും അഭ്യര്‍ത്ഥനമാനിച്ചാണ് രാജി പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഹൈകോടതി വിധിയോടെ പ്രതിപക്ഷ ആരോപണത്തിന് കഴമ്പില്ലാതായെന്നും ബാബു തുടര്‍ന്നു.
അതേസമയം മന്ത്രി സ്ഥാനത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹമില്ലെന്ന് കെ.എം മാണി അറിയിച്ചു.പാര്‍ട്ടി ഇതിന്മേല്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad