Type Here to Get Search Results !

Bottom Ad

ടിഎന്‍ജി, മാധ്യമ കാഴ്ചകളിലെ നന്മയുടെ കണ്ണാടി


ടിഎന്‍ ഗോപകുമാര്‍, മലയാള മാധ്യമലോകത്തിന്റെ നിലപാടിലും ശബ്ദത്തിലും വേറിട്ട ഒരു വഴി സ്വീകരിച്ച മാധ്യമപ്രവര്‍ത്തകന്‍. ആരുടെ ഏതു ചെറിയ പ്രശ്‌നവും, പര്‍വതീകരിച്ച് അതില്‍ നിന്ന് വാര്‍ത്ത സൃഷ്ടിക്കാനും നേട്ടങ്ങളും കോട്ടങ്ങളും കൊയ്യാനും വാര്‍ത്താ മാധ്യമങ്ങള്‍ മത്‌സരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ടിഎന്‍ജി എന്ന മാധ്യമ പ്രവര്‍ത്തകന്‍ വ്യത്യസ്തനാകുന്നത്.

സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് നേരെ തന്റെ 'കണ്ണാടി' പിടിച്ച് അവയെ പൊതുജനസമക്ഷത്തിലേക്ക് എത്തിക്കുകയും അതിന് തക്കതയായ പരിഹാരങ്ങള്‍ ചെയ്യാനും ഈ മാധ്യമപ്രവര്‍ത്തകന് കഴിഞ്ഞു. 

വിരസമായ ചര്‍ച്ചകള്‍ക്ക് പകരം ജനകീയ പ്രശ്‌നങ്ങളില്‍ സദാ ഇടപെടല്‍ നടത്താനും മറ്റു മാധ്യമ പ്രവര്‍കത്തര്‍ക്ക് ഒരു മാതൃകവ്യക്തിത്വമായി വര്‍ത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

1957ല് കന്യാകുമാരിയിലെ ശുചീന്ദ്രത്താണ് അദ്ദേഹത്തിന്റെ ജനനം.മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസം പഠനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്ന് മാധ്യമപ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം പിന്നീട് മാതൃഭൂമിയിലും ന്യൂസ് ടുഡേയിലും ടൈംസ് ഓഫ് ഇന്ത്യയിലും സേവനമനുഷ്ഠിച്ചു.

സിനിമാ, സാഹിത്യ, സാംസ്‌കാരിക മേഖലകളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു ടിഎന്‍ജി. ശുചീന്ദ്രം രേഖകള്‍ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എഫ്.സി.സി.ജെ ടോക്കിയോ ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ്, 2009 ലെ സുരേന്ദ്രന്‍ നീലേശ്വരം പുരസ്‌കാരം ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.ദില്ലി, പയണം, കൂടാരം, ശുചീന്ദ്രം രേഖകള്‍, മുനമ്ബ്, കണ്ണകി, ശൂദ്രന്‍, വോള്‍ഗാ തരംഗങ്ങള്‍, ത്സിംഗ് താവോ, അകമ്ബടി സര്‍പ്പങ്ങള്‍ എന്നിവയാണ് പ്രധാനകൃതികള്‍. ജീവന്‍ മശായ്എന്ന സിനിമ സംവിധാനം ചെയ്തു. ദൂരദര്‍ശനുവേണ്ടി 'വേരുകള്‍'എന്ന സീരിയല്‍ സംവിധാനം ചെയ്തു.

മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ് വല്‍ക്കരിക്കപ്പെട്ട് വാര്‍ത്തകളില്‍ വിശ്വാസ്യത നഷ്ടപ്പെടുന്ന പുതിയകാലത്ത് മാലയാള്‍ക്കിടയില്‍ സത്യത്തിന് നേരെ കണ്ണാടിപിടിക്കാന്‍ ടിഎന്‍ജിമാര്‍ ഇനിയും ഉണ്ടാകട്ടെ.


Post a Comment

0 Comments

Top Post Ad

Below Post Ad