ഇ.ടെക് (www.evisionnews.in): ഐഫോണുകള്‍ക്കായി വയര്‍ലെസ് ചാര്‍ജറുകളും വിപണിയിലെത്തുന്നു. 2017ല്‍ പുറത്തിറങ്ങുന്ന ഐഫോണുകളിലായിരിക്കും വയര്‍ലെസ് ചാര്‍ജര്‍ ഉണ്ടാവുക. ഐ ഫോണ്‍ ഏഴിലും, ഏഴ് എസിലും വയര്‍ലെസ് ചാര്‍ജറുകള്‍ ഘടിപ്പിക്കാനാകുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
രണ്ടാംഘട്ടത്തില്‍ ഇത് ഐ പാഡുകളിലേക്കും വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ ലക്ഷ്യം. പുതിയ ചാര്‍ജര്‍ വികസിപ്പിക്കാന്‍ ആപ്പിള്‍ വിദഗ്ദരുടെ സഹായം തേടുന്നുണ്ട്. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം താരതമ്യേനെ നിലവാരം കുറഞ്ഞതാണെന്ന ആക്ഷേപത്തെ മറികടക്കാനുളള ശ്രമത്തിലാണ് പുതിയ നീക്കത്തിലൂടെ ആപ്പിള്‍. നേരത്തെ മറ്റു പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ വയര്‍ലെസ് ചാര്‍ജര്‍ പുറത്തിറക്കിയിരുന്നു.
Keywords: international-news-charger-wireless

Post a Comment
0 Comments