Type Here to Get Search Results !

Bottom Ad

പ്രവാചക സ്നേഹത്തിൽ ലയിച്ച്‌ ഇശൽകൂട്ടം മദ്‌ഹ്‌ ഗാന മത്സരം


കാസർകോട്‌:(www.evisionnews.in) പ്രവാചക പ്രകീർത്തനവുമായി മാപ്പിള കലാ അക്കാദമി ഇശൽ കൂട്ടം സംഘടിപ്പിച്ച സ്നേഹമാണ്‌ റസൂൽപ്രവാചക മദ്‌ഹ്‌ ഗാന മത്സരം ശ്രദ്ദേയമായി.ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട 64 കൊച്ചു ഗായകരാണ്‌ പ്രവാചക പ്രകീർത്തന ഗാനം ആലപിച്ചത്‌.മത്സരത്തിൽ നജ്മുന്നിസ ചെമ്മനാട്‌ ഒന്നാം സ്ഥാനവും മുഹമ്മദ്‌ കലാം തളങ്കര രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
നഗരസഭാ മുൻ ചെയർമാൻ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇശൽ കൂട്ടം ജില്ലാ പ്രസിഡന്റ്‌ മുർഷിദ്‌ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ഡോ.ഖത്തർ ഇബ്രാഹിം ഹാജി വിജയികൾക്ക്‌ ഉപഹാരം നൽകി.നഗരസഭ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ അഡ്വ.വി.എം മുനീർ, കെ.ബി.എം ശരീഫ്‌ കാപ്പിൽ, മുജീബ്‌ കമ്പാർ, മുഹമ്മദലി മാസ്റ്റർ തൃക്കരിപ്പൂർ, റഫീഖ്‌ കേളോട്ട്‌, എബി കുട്ടിയാനം,വവ ഹാജി ഖത്തർ, റൗഫ്‌ ബായിക്കര, എം.എ നജീബ്‌, പി.ഇ.എ റഹ്മാൻ,മധൂർ ശരീഫ്‌,ഖയ്യൂം മാന്യ,അഷ്‌ റഫ്‌ നാൽത്തടുക്ക, ഹാശിം ബബ്രാണി,
ഉസാം പള്ളങ്കോട്‌, ഇർഷാദ്‌ മോഗ്രാൽ, സി.ഐ ഹമീദ്‌, ഇബ്രാഹിം പള്ളങ്കോട്‌, അനസ്‌ എതിർത്തോട്‌, സഫ്വാൻ ചെടേക്കാൽ, റഫീഖ്‌ വിദ്യാനഗർ, ഹക്കീം മാര, മുനവ്വർ സാഹിദ്‌, ഷാനിഫ് നെല്ലിക്കട്ട, അജ്മൽ മിർഷാൻ, ഖാലിദ്‌ ഷാൻ, അലി ഹൈദർ, ശിഹാബ്‌ പേരാൽ, മുഹ്ത്തസിം ബില്ലാഹ്‌ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad