കാസർക്കോട്:(www.evisionnews.in)സൗഹൃദം, സമത്വം, സമന്വയം എന്നീ സന്ദേശമുയർത്തി പിടിച്ച് കൊണ്ട് മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയുടെ അണങ്കൂരിലെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി കാസർക്കോട് മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ശാഖാ കമ്മിറ്റി ഭാരവാഹികളുടെ സ്പെഷൽ കൺവെൻഷൻ നടത്തി, മുനിസിപ്പൽ പ്രദേശത്ത് നിന്നും വെളള വസ്ത്രധാരികളായ അഞ്ഞൂറ് യൂത്ത് ലീഗ് പ്രവർത്തകൻമാരെ പങ്കെടുപ്പിക്കാനും, നഗരത്തിൽ നടക്കുന്ന വിളംബര ജാഥയോടനുബന്ധിച്ച് കൂട്ടയോട്ടം നടത്താനും യൂത്ത് ലീഗ് കൺവെൻഷൻ തീരുമാനിച്ചു . യൂത്ത് ലീഗ് പ്രസിഡണ്ട് സഹീർ ആസിഫ് അദ്ധ്യക്ഷത വഹിച്ച പരിപാടി മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് എ എം കടവത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി ഇ അബ്ദുല്ല, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ അബ്ദുൽ റഹിമാൻ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കൊല്ലമ്പാടി, സെക്രടറി അഷ്റഫ് എടനീർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഹമീദ് ബെദിര, സെക്രടറി ഹാരിസ് പട്ള, മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രടറി മുഹമ്മദ്കുഞ്ഞി തായലങ്ങാടി, മുൻ കൗൺസിലർ അബ്ബാസ് ബീഗം ,മുനിസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളായ അജ്മൽ തളങ്കര, ജലീൽ അണങ്കൂർ, ശരീഫ് ചാലക്കുന്നു, എം ബി അഷ്റഫ് ,ബഷീർ നെല്ലിക്കുന്നു, പി വി മൊയ്തീൻ എന്നിവർ പ്രസംഗിച്ചു, ജനറൽ സെക്രടറി റഷീദ് തുരുത്തി സ്വാഗതവും ട്രഷറർ നൗഫൽ തായൽ നന്ദിയും പറഞ്ഞു

Post a Comment
0 Comments