Type Here to Get Search Results !

Bottom Ad

കര്‍ണ്ണാടകയില്‍ പുതിയ ബോംബ് പൊട്ടി യെഡ്യൂരപ്പയും ശോഭാ കരന്തലാജയും വിവാഹിതരായെന്ന്


evisionnews
ഉഡുപ്പി:(www.evisionnews.in)മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ലോകസഭാംഗവുമായ ബി.എസ് യെഡ്യൂരപ്പയും ഉഡുപ്പി-ചിക്കമംഗളരു എം.പിയുമായ ശോഭാ കരന്തലാജയും തമ്മില്‍ വിവാഹിതരായതിന് തെളിവുണ്ടെന്ന അവകാശവാദവുമായി

കര്‍ണാടക ജനതാപാര്‍ട്ടി (കെ.ജെ.പി) സ്ഥാപക നേതാവ് പത്മനാഭ പ്രസന്ന രംഗത്ത്. യെഡ്യൂരപ്പ-ശോഭാ കരന്തലാജ ബാന്ധവത്തിന്റെ തെളിവടങ്ങിയ സി.ഡി തന്റെ പക്കലുണ്ടെന്നും പത്മനാഭ പ്രസന്ന വെള്ളിയാള്ച ഉഡുപ്പിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ പേരില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും പ്രസന്ന ആവശ്യപ്പെട്ടു.തന്റെ ആരോപണം ശരിയല്ലെങ്കില്‍ യെഡ്യൂരപ്പയും ശോഭയും ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ സത്യം ചെയ്യാന്‍ പ്രസന്ന വെല്ലുവിളിച്ചു.

യെഡ്യൂരപ്പയും ശോഭയും ആദ്യം കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്.തുടര്‍ന്ന് തിരുപ്പതി ക്ഷേത്ര സന്നിതിയില്‍ വീണ്ടും വിവാഹിതരായി. ഇതിന്റെ സി.ഡിയാണ് തന്റെ കൈവശമുള്ളത്. ഇത് യെഡ്യൂരപ്പയുടെ അടുത്ത സഹായിയാണ് തനിക്ക് കൈമാറിയതെന്നും പത്മനാഭ പ്രസന്ന പറഞ്ഞു.
അഴിമതിക്കേസില്‍പ്പെട്ട് യെഡ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ച ശേഷം പത്മനാഭ പ്രസന്നയും ചേര്‍ന്നാണ് കെ.ജെ.പി സ്ഥാപിച്ചത്. അതിനിടെ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യെഡ്യൂരപ്പ കെ.ജെ.പി വിട്ട് വീണ്ടും ബി.ജെ.പിയില്‍ തിരിച്ചെത്തി ലോകസഭാംഗമാവുകയായിരുന്നു.ശോഭാ കരന്തലാജ ബി.ജെ.പി മന്ത്രിസഭയില്‍ അംഗമായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad