ഉപ്പള: (www.evisionnews.in)ബാര്‍-സോളാര്‍-പാംമോലിന്‍ കുംഭകോണങ്ങളുടെ കുംഭമേളയാണ് ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കേരളം കണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപ്പളയില്‍ നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കോടിയേരി.
കേരളത്തില്‍ ബി.ജെ.പി നടത്തുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തെ സി.പി.എം ചെറുത്ത് തോല്‍പ്പിക്കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാനത്തെ നാലു മണ്ഡലങ്ങളില്‍ മുന്നിലായിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ നാലു മണ്ഡലങ്ങളിലും ബി.ജെ.പിയെ പിന്നിലാക്കി സി.പി.എം മുന്നിലെത്തി. ഇത് നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ബി.ജെ.പിയുടെ മൂന്നാം മുന്നണിയെ എല്‍.ഡി.എഫ് പിടിച്ച്‌കെട്ടുമെന്നും കോടിയേരി പ്രഖ്യാപിച്ചു

Post a Comment
0 Comments