ബദിയടുക്ക: (www.evisionnews.in)കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമിയില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചക്ക് ഭക്തി സാന്ദ്രമായ തുടക്കം. അസര്‍ നിസ്‌കാരാനന്തരം സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന പെരഡാല മഖാം സിയാറത്തോടെ തുടക്കം കുറിച്ച വിളംബര റാലിക്ക് ശേഷം സ്ഥാപന പ്രസിഡണ്ടും സമസ്ത കാസറഗോഡ് ജില്ലാ കാര്യദര്‍ശിയുമായ യു. എം അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഏഴ് മണിക്ക് ഇ. പി ഹംസത്തുസ്സഅദി ബോവിക്കാനത്തിന്റെ അധ്യക്ഷതയില്‍ നടന്ന മത പ്രഭാഷണ സദസ്സില്‍ സയ്യിദ് കെ. എസ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്തു. ശൈഖുനാ യു. എം അബ്ദുറഹ്മാന്‍ മൗലവിയുടെ മഹനീയ സാന്നിധ്യത്തില്‍ ശൗക്കത്തലി വെള്ളമുണ്ട മഖ്യപ്രഭാഷണം നടത്തി. സുബൈര്‍ ദാരിമി പൈക്ക സ്വാഗതവും മൂസ മൗലവി ഉബ്രങ്കള നന്ദിയും പറഞ്ഞു.
ചെര്‍ക്കളം അഹ്മദ് മുസ്ലിയാര്‍, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഫള്‌ലുറഹ്മാന്‍ ദാരിമി കുമ്പടാജെ, അശ്രഫ് പള്ളിക്കണ്ടം, ബദറുദ്ദീന്‍ താസിം, പി. എസ് ഇബ്രാഹീം ഫൈസി പള്ളങ്കോട്, സി. എ അബൂബക്കര്‍, സൂഫി ബദിയടുക്ക, അന്‍വര്‍ ഓസോണ്‍, റസ്സാഖ് ചെറൂണി, ആദം ദാരിമി നാരമ്പാടി, സുബൈര്‍ ഫൈസി അങ്കോല, അബൂബക്കര്‍ ഫൈസി, ഇബ്രാഹീം പള്ളം, ചിശ്തി ഹുദവി അല്‍മാലികി നായന്‍മാര്‍മൂല ,ശരീഫ് ഹുദവി കുതിങ്കില, ഹസ്സന്‍ ഹുദവി തളങ്കര, അബ്ദുസ്സമദ് ഹുദവി പള്ളങ്കോട് , ഹമീദ് ബാറക്ക, ഹമീദ് കേളോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments