മൊഗ്രാല്‍ :(www.evisionnews.in)പരിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ ബി.എന്‍. മുഹമ്മദ് അജ്മലിനെ മൊഗ്രാല്‍ കടവത്ത് അല്‍ മദ്രസത്തുല്‍ ആലിയ കമ്മിറ്റി ഉപഹാരവും കാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു.മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖത്വീബ് ഹൈദര്‍ ദാരിമി ഷാളണിയിച്ചു. അഡ്വ: ഹനീഫ് ഹുദവി ഇര്‍ഷാദി ദേലംപാടി ഉപഹാരവും കാഷ് അവാര്‍ഡും വിതരണം ചെയ്തു. പ്രസിഡന്റ്: ടി എം ഷുഹൈബ് അധ്യക്ഷത വഹിച്ചു. ബി.വി.എ.ഹമീദ് മൗലവി, മജീദ് ഫുജൈറ പ്രസംഗിച്ചു. ജന: സെക്രട്ടറി ടി.കെ. അന്‍വര്‍ സ്വാഗതവും, ട്രഷറര്‍ ഖലീല്‍ എം. നന്ദിയും പറഞ്ഞു.

Post a Comment
0 Comments