വിദ്യാനഗര്‍: (www.evisionnews.in)കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡികേറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പി.ജി അറബിക് വിഭാഗം തലവന്‍ ഡോ. മുഹമ്മദ് നൂറുല്‍ അമീന് അറബിക് ഡിപാര്‍ട്ടമെന്റ് സ്വീകരണം നല്‍കി.
ഡിപാര്‍ട്ട്‌മെന്റ് ഓഡിറ്റോയറിയത്തില്‍ നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. പി.എ ശിവരാമ കൃഷ്ണന്‍ ഉപഹാരം നല്‍കി. അനുമോദന ചടങ്ങിന്റെ ഉദ്ഘാടനവും പ്രിന്‍സിപ്പാള്‍ നിര്‍വ്വഹിച്ചു. അറബിക് വിഭാഗം അസി. പ്രൊഫ. ഉമ്മുസല്‍മ എന്‍. അധ്യക്ഷത വഹിച്ചു. അധ്യാപകരായ നിശാദ് അലി വി, മുഹമ്മദ് റിയാസ് കെ.വി, അറബിക് അസോസിയേഷന്‍ സെക്രട്ടറി ഇസ്്മാഈല്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ കെ.കെ മുഹമ്മദ് ജസീല്‍, നാശിഫ ഫര്‍വിന്‍, അശ്കര്‍ അലി, മഹ്‌റൂഫ യു, സവാദ്, റിയാസ് എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പി.ജി അറബിക് വിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമാണദ്ദേഹം. സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ റസ്സാഖ് പി. സ്വാഗതവും നസ്രിന ടീച്ചര്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments