Type Here to Get Search Results !

Bottom Ad

ഗാന്ധി രക്തസാക്ഷി ദിനത്തിൽ സംഘ്പരിവാറിനെതിരെ സാംസ്കാരിക പ്രതിരോധം

കാസർകോട്: "സംഘ് പരിവാർ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ "എന്ന ശീർഷകത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നടത്തുന്ന സാംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഒപ്പ്മരച്ചുവട്ടിൽ സാംസ്കാരിക പ്രതിരോധം സംഘടിപ്പിക്കുന്നു. ഫാഷിസത്തിനെതിരെ വര, കവിത, പാട്ട്, എന്നിവ ഉൾക്കൊള്ളിച്ചാണ് പരിപാടി. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad