നീലേശ്വരം:(www.evisionnews.in) ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ടമഹോത്സവം നാളെ ആരംഭിക്കും. നാളെ വൈകുന്നേരം ആറരയ്ക്ക് നടതുറക്കൽ, ഏഴു മണിക്ക് കളിയാട്ടാരംഭം, എട്ടരയ്ക്ക് തിരുമുൽക്കാഴ്ച, തുടർന്ന് തോറ്റം പുറപ്പാട്, രാത്രി പതിനൊന്നിന് പൊലിയാട്ടം. മുപ്പത്തിയൊന്നിന് രാവിലെ പതിനൊന്നിന് തെയ്യം പുറപ്പാട്, ഏഴരയ്ക്ക് വട്ടക്കയത്ത് ഉത്സവം തുടങ്ങൽ, എട്ടു മണിക്ക് നൃത്തനൃത്ത്യങ്ങൾ, പത്തിന് വീരർ തെയ്യം, തുടർന്ന് തുളുക്കോലം, ഭൈരവൻ തെയ്യങ്ങൾ.
ഫെബ്രുവരി ഒന്നിന് രാവിലെ പതിനൊന്നിന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, പന്ത്രണ്ടിന് അന്നദാനം, ഉച്ചയ്ക്ക് രണ്ടിന് പൊടോടുക്കത്തമ്മയുടേയും ഗുളികൻ തെയ്യത്തിന്റേയും പുറപ്പാട്, അഞ്ചു മണിക്ക് വട്ടക്കയത്ത് ചാമുണ്ഡിയുടേയും പൊടോടുക്കത്തമ്മയുടേയും കൂടിക്കാഴ്ച, രാത്രി എട്ടിന് ക്ഷേത്രപ്രദർശനം, ഉത്സവ സമാപനം.

Post a Comment
0 Comments