കുണ്ടംകുഴി:(www.evisionnews.in) ഭാസ്‌കര കുമ്പള സ്മാരക എന്‍ഡോവ്‌മെന്റ് പി കരുണാകരന്‍ എംപി കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വിതരണം ചെയ്തു. 1997ല്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും കുമ്പള ഏരിയാ സെക്രട്ടറിയുമായ ഭാസ്‌കര കുമ്പളയുടെ സ്മരണയ്ക്ക് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയതാണ് എന്‍ഡോവ്‌മെന്റ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി 100 ശതമാനം വിജയം നേടിയ വിദ്യാലയത്തിനാണ് എന്‍ഡോവ്‌മെന്റ് നല്‍കുന്നത്. സ്‌കൂള്‍ ലൈബ്രറിയിലേക്ക് 10000 രൂപയുടെ പുസ്തകങ്ങളും മെമെന്റോയുമാണ് നല്‍കിയത്.
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ രാജ്‌മോഹനന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, സിപിഐ എം ഏരിയാ സെക്രട്ടറി സി ബാലന്‍, പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ രമണി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി പി ജയശ്രീ, ഹെഡ്മാസ്റ്റര്‍ മോഹനചന്ദ്രന്‍, പിടിഎ പ്രസിഡന്റ് ടി വരദരാജ്, എസ്എംസി ചെയര്‍മാന്‍ എ ദാമോദരന്‍, കെ മുരളീധരന്‍, കൃപാജേ്യാതി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ബി സി പ്രകാശന്‍ സ്വാഗതവും ടി കെ മനോജ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments