ദില്ലി: (www.evisionnews.in)സിപിഐ നേതാവ് എബി ബര്‍ദന്‍ (92) അന്തരിച്ചു. ദില്ലിയിലെ ജി ബി പന്ത് ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു മരണം. പക്ഷാഘാതം മൂലം കഴിഞ്ഞ മാസമാണ് ബര്‍ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലതുവശത്തിന് തളര്‍ച്ച ബാധിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. ഏറെ നാളായി ആശുപത്രിയില്‍ തുടരുന്ന അദേഹത്തിന്റെ രക്തസമ്മര്‍ദത്തില്‍ വൈകിട്ടോടെ കുറവ് വരികയായിരുന്നു. സിപിഐയുടെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് എ.ബി ബര്‍ദന്‍.
നേരത്തെ മസ്തിഷ്‌കാഘാതമുണ്ടായെങ്കിലും ശരീരത്തിന്റെ ഭാഗം തളര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിരുന്നു. ഊജര്‍ജ്ജസ്വലനായി പാര്‍ട്ടി കോണ്‍ഗ്രസില്‍ അടക്കം അദ്ദേഹം പങ്കെടുത്തിരുന്നു. ബര്‍ദന്റെ വിയോഗത്തോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു യുഗത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. എഐഎസ്എഫിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ ബര്‍ധാന്‍ സിപിഐ ക്ക് ഉള്ളില്‍ ഡാങ്കേയിസ്റ്റുകള്‍ക്ക് എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ്. സിപിഐ നേതൃത്വം ഏറ്റെടുത്ത ബര്‍ദന്‍ സിപിഐ സിപിഐഎം പുനരേകീകരണത്തിന് ശക്തിയായി വാദിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയാണ്.
അര്‍ധേന്ദു ഭൂഷണ്‍ ബര്‍ദന്‍ എന്ന എബി ബര്‍ദന്‍ 1924 സെപ്തംബര്‍ 24 ന് നാഗ്പൂരില്‍ ജനിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 1957 ല്‍ ജയിച്ചു. നാഗ്പൂരില്‍ നിന്ന് 1967 ലും 1980 ലും ലോകസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990 ല്‍ സിപിഐയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ദ്രജിത്ത് ഗുപ്തയ്ക്ക് ശേഷം 1996ല്‍ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

Post a Comment
0 Comments