Type Here to Get Search Results !

Bottom Ad

പാലക്കുന്നിലെ കൊല പ്രതിയെ തേടി പോലീസ് തമിഴ്‌നാട്ടിലേക്ക്

പാലക്കുന്ന്:(www.evisionnews.in) പാലക്കുന്നിലെ ഇസ്തിരി കട ഉടമയെ വാടക മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ തേടി ബേക്കല്‍ പോലീസ് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലേക്ക് .
കോട്ടിക്കുളം റെയില്‍വേ ഗേറ്റിന് സമീപം വാടക മുറിയില്‍ താമസിച്ചിരുന്ന ഇസ്തിരി ജോലിക്കാരന്‍ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി അശോകനെ (52) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതേകെട്ടിടതതില്‍ താമസിച്ചിരുന്ന പാലക്കുന്നിലെ ബാര്‍ബര്‍ തൊഴിലാളി കാര്‍ത്തിക്കിനെ തേടിയാണ് ബേക്കല്‍ പോലീസ് തഞ്ചാവൂരിലേക്ക് പോയത്. ക്രൂരകൃത്യത്തിന് ശേഷം ചൊവ്വാഴ്ച രാത്രി തന്നെ കാര്‍ത്തിക്ക് പാലക്കുന്ന് വിട്ടിരുന്നു. 
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. സൈബര്‍സെല്ലാണ് കാര്‍ത്തികിന്റെ നീക്കങ്ങള്‍ കണ്ടെത്തി ബേക്കല്‍ പോലീസിന് കൈമാറിയത്.
കാര്‍ത്തക്കിന്റെ മേല്‍വിലാസം കൃത്യമായി അറിയുന്ന തമിഴ്‌നാട്ടുകാരനേയും കൂട്ടിയാണ് പോലീസിന്റെ യാത്ര. ഇരുവരും ചൊവ്വാഴ്ച സന്ധ്യമുതല്‍ രാത്രി പത്തുമണിവരെ അശോകന്റെ മുറിയില്‍ വെച്ച് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കാര്‍ത്തി ക്ക് കറിക്കത്തി ഉപയോഗിച്ച് അശോകന്റെ കഴുത്തറുത്തുവെന്നാണ് സംശയം. രക്തം വാര്‍ന്ന് മരണം സംഭവിച്ചുവെന്നാണ് പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad