എറണാകുളം:(www.evisionnews.in) മുന്‍ മന്ത്രി കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്‌റ്റേ. തൃശൂര്‍ വിജിലന്‍സ് കോടതിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനവും നടത്തി. ബാബുവിനെതിരായ കേസില്‍ തൃശൂര്‍ വിജില്‍സ് കോടതി അനാവശ്യ തിടുക്കം കാണിച്ചെന്നും കേസ് ഹൈക്കോടതിയുടെ വിധി വരുന്നത് വരെ വിജിലന്‍സ് കോടതിക്ക് കാത്തിരിക്കാമായിരുന്നെന്നും കോടതി പറഞ്ഞു.
ബാബുവിനെതിരായ ദ്രുതപരിശോധനാ തുടരാമെന്നും വിജിലന്‍സ് ഡയരക്ടര്‍ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിസ്ഥാനം രാജിവെച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ. ബാബു എം.എല്‍.എ അറിയിച്ചിരുന്നു. മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയും സര്‍ക്കാരും ആണെന്നും ബാബു പറഞ്ഞിരുന്നു.

Post a Comment
0 Comments