തൃശൂര്‍ (www.evisionnews.in): സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിത എസ് നായരില്‍ നിന്ന് കോഴവാങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി അസാധാരണങ്ങളില്‍ അസാധാരണമായ ഉത്തരവിലൂടെ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണമെന്നും മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും ജഡ്ജ് പറഞ്ഞു. വി.ഡി ജോസഫ് എന്ന പൊതുപ്രവര്‍ത്തകന്റെ ഹര്‍ജിയിലാണ് ജഡ്ജിയുടെ പരാമര്‍ശം.
അസാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ ഉത്തരവുണ്ടാകുമെന്നും ജഡ്ജ് കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ ജഡ്ജിയുടെ ഉത്തരവ് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. നേരത്തെ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് കെഎം ബാബുവും ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കെഎം മാണിയും മന്ത്രിസ്ഥാനം രാജിവെച്ചത്. ബാബുവിന്റെയും മാണിയുടെയും വഴി മുഖ്യമന്ത്രിയും ആര്യാടനും പിന്തുടരുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. സോളാര്‍ കേസില്‍ സരിത തുറന്നു വിട്ട ഭൂതം കേരള രാഷ്ട്രീയത്തെയാകെ പിടിച്ചുലക്കുന്ന കാഴ്ചയാണ് വ്യാഴാഴ്ച രാവിലെ മുതല്‍ കേരളം കാണുന്നത്.

Post a Comment
0 Comments