Type Here to Get Search Results !

Bottom Ad

പശ്ചിമഘട്ട മലകള്‍ സംരക്ഷിക്കാനായി സത്യാഗ്രഹ സമരം

കാസര്‍കോട്:(www.evisionnews.in)നിയമം സംഘിച്ചു കൊണ്ട് ജില്ലയിലെ പശ്ചിമഘട്ട മലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരെ ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് പരിസരത്ത് സത്യാഗ്രഹ സമരം നടത്തി. അനിയന്ത്രിതമായ തോതില്‍ നടക്കുന്ന ഖനനം പശ്ചിമഘട്ടത്തെ നാശോന്മുഖമാക്കുകയും നിരുറവകളെ വറ്റിക്കുകയും ചെയ്യും. ജനജീവിതം ദു:സ്സഹമാക്കുന്ന ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന് പകരം പാറമടലോബികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ അവലംബിക്കുന്നത് എന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.ടി.സി മാധവ പണിക്കര്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ ഇന്നു പ്രവര്‍ത്തിച്ചു വരുന്ന ഇരുനൂറിലധികം ക്വാറികളില്‍ 12 എണ്ണത്തിനു മാത്രമെ അനുമതിയുള്ളു എന്ന ഭയാനകമായ വസ്തുത സര്‍ക്കാറിന്റെ പ്രീണന നയങ്ങള്‍ക്കുള്ള പ്രത്യക്ഷ ഉദാഹരണമാണ്.

ഏകോപന സമിതി ജില്ലാ ചെയര്‍മാന്‍ വിജയന്‍ കോടോത്ത് അദ്ധ്യക്ഷനായി. നാരായണന്‍ പേരിയ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം. ഗോപാലന്‍, ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി മുരളീധരന്‍ മാസറ്റര്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള (യുവകലാസമിതി), ഇ. ചന്ദ്രശേഖരന്‍ നായര്‍ (റെഡ്‌ക്രോസ് സൊസൈറ്റി), ഷാജി ഒഴിഞ്ഞവളപ്പ്, പ്രേമചന്ദ്രന്‍ ചോമ്പാല, പി.ജെ. തോമസ്, കെ.വി. കുമാരന്‍, പി.വി. ശോഭന, രാമകൃഷ്ണന്‍ വാണിയമ്പാറ, എ. കണ്ണന്‍, ബിനു മൈമൂണ്‍, ശോഭന പി.വി എന്നിവര്‍ സംസാരിച്ചു.

ജില്ലാ കണ്‍വീനര്‍ പി.കൃഷ്ണന്‍ സ്വാഗതവും അഡ്വ.ടി.വി രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad