കാസര്‍കോട് (www.evisionnews.in): ചെങ്കള നാലാം മൈല്‍ മുസ്‌ലിം ലീഗ് ഓഫീസ് ഇരുട്ടിന്റെ മറവില്‍ എറിഞ്ഞ് തകര്‍ത്ത സാമൂഹ്യ വിരുദ്ധരെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബി.കെ അബ്ദുസ്സമദ്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ചെറുപ്പക്കാരെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടു പോകാന്‍ ചെങ്കള പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിരന്തരമായി ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് എസ്.ഡി.പി.ഐക്കാര്‍. മേഖലാ റാലിയില്‍ പ്രതീക്ഷിച്ച ആളുകളെ കിട്ടാതിരിന്നപ്പോള്‍ പരാജയം മറച്ചു വെക്കാന്‍ നടത്തുന്ന ഇത്തരം അക്രമങ്ങള്‍ ജനസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് നേതാക്കള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Keywords: Kasaragod-news-chengala-iuml-30

Post a Comment
0 Comments