ഉപ്പള (www.evisionnews.in): നഗരത്തില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെയ്പ്. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെ കാലിയാ റഫീഖിന്റെയും കസായി അലിയുടെയും സംഘങ്ങളാണ് പരസ്പരം ഏറ്റുമുട്ടിയത്. വെടിവെയ്പില്‍ സംഘാംഗങ്ങളുടെ വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി.
കാലിയാ റഫീഖ് മജലിലെ ബന്ധു വീട്ടിലേക്ക് കാറില്‍ പോകുന്നതിനിടെ ബൊലേരോ ജീപ്പിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ തന്റെ സുഹൃത്തിനെ ഫഌറ്റില്‍ കയറി അക്രമിക്കാന്‍ വന്നിട്ടുണ്ടെന്ന വിവരമറിഞ്ഞ് ബന്ധുവായ സാഹിറിനോപ്പം എത്തിയ തനിക്ക് നേരെ കാലിയാ റഫീഖ് വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് കസായി അലിയും ആരോപിച്ചു.
ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘട്ടനങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയാണ് തര്‍ക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും വഴിവെക്കുന്നത്. ഗുണ്ടകള്‍തമ്മിലെ കുടിപ്പകയെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് ഉപ്പള പത്വാടി സ്വദേശിയും മണ്ണംകുഴിയിലെ ഫഌറ്റില്‍ താമസക്കാരനുമായ അബ്ദുല്‍ മുത്തലിബ് എന്ന യുവാവ് കൊലക്കത്തിക്കിരയായിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയായ കാലിയാ റഫീഖ് ഒരു മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
കാലിയാ റഫീഖിനെ വധിക്കാന്‍ മുത്തലിബിന്റെ സഹോദരന്‍ സാഹിര്‍, അടുത്ത ബന്ധുവായ കസായി ഷരീഫ് എന്നിവര്‍ ചേര്‍ന്ന് പത്തു ദിവസം മുമ്പ് ഉപ്പള കൊടിബയലിലെ മുഹമ്മദ് അഷ്ഫാഖ് (32)ന് ക്വട്ടേഷന്‍ നല്‍കുകയും ഇയാള്‍ കൃത്യം നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഉപ്പള ഹിദായത്ത് നഗറിലെ കസായി ഷരീഫ്(34), ഉപ്പളയിലെ മുഹമ്മദ് സാഹിര്‍ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതികളെ പോലീസ് ഇതു വരെ പിടികൂടിയിട്ടില്ല. ഇതിനിടയിലാണ് ഇരു സംഘങ്ങളും തമ്മില്‍ വീണ്ടും വെടിവെപ്പ് സംഭവം നടന്നത്.
Keywords: Kasaragod-news-uppala-shootting30

Post a Comment
0 Comments