കാഞ്ഞങ്ങാട് : (www.evisionnews.in) ഭാര്യക്കും കുട്ടികള്‍ക്കും ചിലവിന് കൊടുക്കാന്‍ വിസമ്മതിച്ച 45 കാരന് ജയില്‍ ശിക്ഷ.
ചന്തേര മാണിയാട്ടെ പരേതനായ കൊട്ടന്റെ മകന്‍ എം രാജനെ(45) യാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി ഒന്നരവര്‍ഷം തടവിന് ശിക്ഷിച്ചത്.ഭാര്യക്കും മക്കള്‍ക്കും ചിലവിന് നല്‍കാന്‍ കോടതി നേരത്തെ വിധിച്ചിരുന്നു.പതിനെട്ടുമാസമായിട്ടും ചിലവിന് കൊടുക്കാതെ വന്ന സാഹചര്യത്തില്‍ ഭാര്യ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ രാജനെ അറസ്റ്റ് ചെയ്ത് കോടതിയി ല്‍ ഹാജരാക്കിയെങ്കിലും ചിലവിന് കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കോടതി രാജനെ ജയിലിലടച്ചു.

Post a Comment
0 Comments