കാഞ്ഞങ്ങാട് :(www.evisionnews.in)കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ നിരന്തരം കബളിപ്പിക്കുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി അവയൊന്നും നടപ്പാക്കാതെ നിരന്തരം പറ്റിക്കുകയാണ്. പ്രവാസി വോട്ടവകാശം നല്‍കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. എല്ലാവരും അംഗീകരിച്ച ആവശ്യമാണിത്. സുപ്രിം കോടതിയും അനുവദിച്ചിട്ടും പ്രവാസി വോട്ടവകാശത്തെക്കുറിച്ച് തീരുമാനം എടുക്കുന്നത് നീട്ടികൊണ്ടുപോകുകയാണ് കേന്ദ്രസര്‍ക്കാരും ഇലക്ഷന്‍ കമീഷനും. കോടിയേരി പറഞ്ഞു. കേരളാ പ്രവാസി സംഘം നാലാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പ്രോക്‌സി വോട്ടവകാശം നടപ്പാക്കി വോട്ടിനെ കച്ചവടവല്‍ക്കരിക്കുന്നതിന് പകരം കുറ്റമറ്റ രീതിയില്‍ പ്രവാസി വോട്ടവകാശം വിനിയോഗിക്കാനുള്ള സാഹചര്യമാണുണ്ടാക്കേണ്ടത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള അവകാശം ഇപ്പോള്‍ കിട്ടിയിട്ടുണ്ട്. മുമ്പ് അതുണ്ടായിരുന്നില്ല. വോട്ടുള്ളവര്‍ക്കെല്ലാം വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം. അതിനു സര്‍ക്കാര്‍ ഇവരെ സഹായിക്കാന്‍ തയ്യാറാകണം.
ക്രൂഡോയിലിന്റെ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് എണ്ണയുടെ വിലയും വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. ഇതുമൂലം കോടികണക്കിന് രൂപയുടെ വിദേശ നാണ്യമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഇതില്‍ ഒരു ഭാഗം പ്രവാസികളെ സഹായിക്കാന്‍ നീക്കിവെക്കണം. വിമാന കമ്പനികള്‍ വലിയ ചാര്‍ഡ് ഈടാക്കി പ്രവാസികളെ പിഴിയുന്ന നിലയാണിപ്പോള്‍ ഉള്ളത്. ക്രൂഡോയില്‍ വിലക്കുറവ് മൂലം സര്‍ക്കാരിനുണ്ടായ നേട്ടത്തില്‍നിന്ന് ചെറിയൊരു ശതമാനം വിനിയോഗിച്ചാല്‍ പ്രവാസികളുടെ വിമാനക്കൂലി ഗണ്യമായി കുറയ്ക്കാന്‍ കഴിയുംം അത്തരം സാഹചര്യം ഉണ്ടായാല്‍ നാട്ടില്‍വന്ന് വോട്ട് ചെയ്ത് പോകാന്‍ കഴിയും.
യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എയര്‍ കേരള. അതിനെകുറിച്ചിപ്പോള്‍ മിണ്ടുന്നില്ല. കേരളത്തില്‍ വലിയ വികസനമുണ്ടാക്കുമെന്നാണ് യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. ഇപ്പോള്‍ ഭരണം അവസാനിക്കാറായി. എന്ത് വികസനമാണിവിടെ ഉണ്ടാക്കിയത്. ഒരെണ്ണത്തിന്റെ പേര് പറയാന്‍ സര്‍ക്കാരിനു കഴിയുമോ. നാലുവരി പാത ഉണ്ടാക്കുമെന്ന് പറഞ്ഞിട്ട് എന്തായി. മാഹി കഴിഞ്ഞാല്‍ തലപ്പാടിവരെ ദേശീയപാതതന്നെ ഇല്ലാതായി. വടക്കന്‍ കേരളത്തോടെ കടുത്ത അവഗണനയാണ് ദേശീയപാത അധികൃതര്‍ കാണിക്കുന്നത്. മലയോര പാത, തീരദേശ പാത എന്നൊക്കെ പഞ്ഞു. ഒന്നും ഉണ്ടായില്ല. അതിവേഗ റെയില്‍ കോറിഡോര്‍ എന്നായിരുന്നു മറ്റൊരു വാഗ്ദാനം. രണ്ടര മണിക്കൂറുകൊണ്ട് തിരിവനന്തപുരത്ത്‌നിന്ന് കാസര്‍കോട് എത്തുന്ന അതിവേഗ പാതയുടെ ഗതി എന്തായി എന്നും കോടിയേരി ചോദിച്ചു.

Post a Comment
0 Comments