Type Here to Get Search Results !

Bottom Ad

ഭാര്യക്കും കുട്ടിക്കും ചിലവിന് നല്‍കിയില്ല: ഭര്‍ത്താവിന് 11 മാസം തടവ് ശിക്ഷ

കാഞ്ഞങ്ങാട്: (www.evisionnews.in) ഗാര്‍ഹിക പീഡനകേസില്‍ ഭാര്യക്ക് പ്രതിമാസം 3000 രൂപയും മകള്‍ക്ക് 2000 രൂപ വീതവും ചിലവിന് നല്‍കണമെന്ന കോടതി ഉത്തരവ് പാലിക്കാത്ത ഭര്‍ത്താവിന് തടവുശിക്ഷ. 

കൊല്ലം മൂര്‍ക്കംപറമ്പ് സ്വദേശി കുര്യാക്കോസിന്റെ മകന്‍ എം.കെ ഷാജിയെ(44) യാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ്(രണ്ട്)കോടതി പതിനൊന്നുമാസം തടവിന് ശിക്ഷിച്ചത്.

കോടതി ഉത്തരവിട്ട് പതിനൊന്നുമാസം കഴിഞ്ഞിട്ടും ഉത്തരവ് പാലിക്കാത്തതിനെതുടര്‍ന്നാണ് ഭാര്യയും മകളും വീണ്ടും കോടതിയെ സമീപിച്ച ത്. ഇേതതുടര്‍ന്ന് വാറണ്ട് പ്ര കാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 

എന്നാല്‍ ഷാജി കുടിശിക തുകയായ 55000 രൂപ അടക്കാന്‍ തയ്യാറായിട്ടില്ല. തുടര്‍ന്നാണ് കോടതി 11 മാസം തടവിന് ശിക്ഷിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad