Type Here to Get Search Results !

Bottom Ad

മത പ്രഭാഷണം തുടങ്ങി


ബേക്കല്‍ : (www.evisionnews.in)ബേക്കല്‍ ഇല്‍യാസ് മുസ്ലിം ജമാ അത്ത് പള്ളിയില്‍ മൗലൂദ് നേര്‍ച്ച യോടനുബന്ധിച്ച് 6 ദിവസത്തെ മത പ്രഭാഷണ പരിപാടിക്ക് തുടക്കമായി.

ഇല്‍യാസ് മുസ്ലിം ജമാഅത്ത് ഖാളി ശൈഖുനാ പി.എം.ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതന്‍ അബുല്‍ യാസീന്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങില്‍ ജമാഅത് പ്രസിഡണ്ട് കെ. മഹമൂദ് ഹാജി അധ്യക്ഷനായി, ഖതീബ് ബഷീര്‍ ഫാളിലി അല്‍ നഈമി, ജമാ അത്ത് സെക്രെട്ടറി കെ.എം.അബ്ദുള്ള, ട്രഷറര്‍ ബി.കെ. അബ്ദുള്ള ഹാജി, സീറത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.മൊയ്തു ഹാജി എന്നിവര്‍ സംബന്ധിച്ചു. സീറത്ത് കമ്മിറ്റി കണ്വീനര്‍ ബി.കെ. സാലിം സ്വാഗതവും, ട്രഷറര്‍ കെ.എ.അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു.

തുടര്‍ന്നുള്ള 5 രാത്രികളില്‍ കടക്കല്‍ നിസാമുദീന്‍ ബാഖവി, ഹംസ മിസ്ബാഹി, ഷവുകത്തലി വെള്ളമുണ്ട എന്നിവര്‍ പ്രഭാഷണം നടത്തും. ഡിസംബര്‍ 25 നു വെള്ളിയാഴ്ച രാത്രി ശൈഖുനാ അതിപ്പറ്റ ഉസ്താദ് സ്വലാത്ത് മജ്‌ലിസ്‌നു നേതൃത്വം നല്‍കും. സമാപന ദിവസം രാത്രി സയ്യദ് ഹൈദ്രോസ് തങ്ങള്‍, (കില്ലുര്‍, കര്‍ണാടക) ദുആ മജ്‌ലിസ്‌നു നേതൃത്വം നല്‍കും.

Post a Comment

0 Comments

Top Post Ad

Below Post Ad