കാസര്‍കോട്: (www.evisionnews.in) സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന വിവിധ ഗ്രൂപ്പുകള്‍ക്ക് ഇ വിഷന്‍ ന്യൂസ് അവാര്‍ഡ് നല്‍കി. കണക്ടിംഗ് പടഌ(പ്രാദേശികം), എസ്‌കിമോ മാവിനക്കട്ട (ചാരിറ്റി), ഫഌഷ് ന്യൂസ് കന്തല്‍ (ന്യൂസ്), യംഗ് മുസ്ലിം ലീഗ് (രാഷ്ട്രീയം) എന്നീ ഗ്രൂപ്പുകള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. ഓണ്‍ലൈന്‍ വഴി നടത്തിയ വോട്ടെടുപ്പിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്. നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാരിസ് പട്‌ല അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ്ബ് സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗ്ഗീസ്, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, യു.കെ ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ യൂസുഫ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ.എസ് അന്‍വര്‍ സാദാത്ത്, ഇവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സുനില്‍ കുമാര്‍, ഡയറക്ടര്‍മാരായ ഷംസുദ്ദീന്‍ കിന്നിംഗാര്‍, ഖയ്യൂം മാന്യ, എം.എ നജീബ്, ജെ.സി.എ സോണ്‍ പ്രസിഡണ്ട് മെഹറൂഫ്, അഷ്‌റഫ് നാല്‍ത്തട്ക പ്രസംഗിച്ചു. വിവിധ ഗ്രൂപ്പുകള്‍ക്ക് വേണ്ടി ഗോള്‍ഡണ്‍ റഹ്്മാന്‍, ബഷീര്‍ പട്‌ല, ഹമീദലി മാവിനക്കട്ട എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
Keywords: kasaragod-evision-social-media-awards

Post a Comment
0 Comments