Type Here to Get Search Results !

Bottom Ad

സുബോധം സ്മൃതി യാത്രയ്ക്ക് സ്വീകരണം നല്‍കി


കാസര്‍കോട്:(www.evisionnews.in)മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിനെ അനുസ്മരിച്ച് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി എഡ്യുക്കേഷന്‍ വകുപ്പിന്റെയും നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തുന്ന സുബോധം സ്മൃതി യാത്രയ്ക്ക് നീലേശ്വരത്ത് വിദ്യാര്‍ത്ഥികള്‍ മിസൈല്‍ മാതൃക ഒരുക്കി സ്വീകരണം നല്‍കി. സ്വീകരണം നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ മുഹമ്മദ്‌റാഫി അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് അസി പ്രൊജക്ട്ഓഫീസര്‍ മനുകുമാര്‍ സ്മൃതിയാത്രാ സന്ദേശം നല്‍കി. കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് എസി ലെ വിദ്യാര്‍ത്ഥികള്‍ ഹൈഡ്രജന്‍ ബലൂണ്‍ കൊണ്ട് അലങ്കരിച്ച തെര്‍മോക്കോള്‍ മിസൈല്‍ പറത്തിയാണ് ജാഥയെ വരവേറ്റത്. ചടങ്ങില്‍ നഗരസഭാ കൗസിലര്‍മാര്‍, അദ്ധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്‍എസ്എസ്, വ്യാപാരിവ്യവസായി പ്രതിനിധികള്‍ പങ്കെടുത്തു. കുട്ടികളെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിനെ അനുസ്മരിച്ച് ആയിരം ഗ്രാമീണ വായനശാലകള്‍ സജ്ജീകരിക്കുതിനും പത്തുലക്ഷം വായനക്കാരെ സൃഷ്ടിക്കുകയുമാണ് സ്മൃതിയാത്രയുടെ ലക്ഷ്യം. തിരുവനന്തപുരത്തു നിന്നും ആരംഭിച്ച യാത്ര കലാമിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാണ് പര്യടനം നടത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad