Type Here to Get Search Results !

Bottom Ad

കലാകാരന്‍മാര്‍ സൗഹാര്‍ദ്ദത്തിന്റെ അംബാസിഡര്‍മാരാകണം- ആര്‍ടിസ്റ്റ് പുണിഞ്ചിത്തായ


കാസര്‍കോട്:  (www.evisionnews.in) സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട് സംസ്‌കാരം കൊണ്ടും കലാ വൈവിധ്യം കൊണ്ടും മുന്നിട്ടു നില്‍ക്കുന്നുവെങ്കിലും പലരും തങ്ങളുടെ മക്കളുടെ ഭാവി ഐ.ടി മേഖലകളിലേക്കും വൈറ്റ് കോളര്‍ ജോലികളിലേക്കും വഴി തിരിച്ചു വിടുകയാണെന്ന് ആര്‍ടിസ്റ്റ് പുണിഞ്ചിത്തായ. അത്തരക്കാര്‍ക്ക സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാതാകുന്നു. മറിച്ചു നമ്മുടെ മക്കളെ കലാ രംഗത്തേക്ക് കൈപിടിച്ചു കൊണ്ടു വരുകയാണെങ്കില്‍ അവര്‍ക്ക് സമൂഹത്തിന് വേണ്ടി പലതും ചെയ്യാനും മാറ്റം സൃഷ്ടിക്കുവാനും പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ആര്‍ട് ഫോറം കേരള വാട്ടര്‍ കളര്‍ സൊസൈറ്റിയുമായ് സഹകരിച്ചു സംഘടിപ്പിച്ച വിന്റര്‍ കളേര്‍സ് ദ്വിദിന ചിത്രകലാ ശില്പശാല കാസര്‍കോട് നഗരസഭ വനിതാ ഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍ടിസ്റ്റ് പുണിഞ്ചിത്തായ. വിനീഷ് മുദ്രിക അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ.മഹമൂദ് ഹാജി, ആര്‍ടിസ്റ്റ് ഗഫൂര്‍, സി.എല്‍. ഹമീദ്, ടി.എ.ഷാഫി, വിപിന്‍ ഇരിട്ടി, ജയന്‍ മെട്ടമ്മല്‍, മോഹന ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും എം.സി.സജീവ് നന്ദിയും പറഞ്ഞു. 

സദു അലിയൂര്‍, പ്രകാശന്‍ പുത്തൂര്‍ എന്നിവര്‍ ജലഛായം, അക്രൈലിക് എന്നിവയില്‍ ഡെമോ ക്ലാസ്സുകള്‍ എടുത്തു. 








Post a Comment

0 Comments

Top Post Ad

Below Post Ad