കാഞ്ഞങ്ങാട് (www.evisionnews.in): ഓട്ടോകള്‍ കൂട്ടിയിടിച്ച് തൊഴിലാളി മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. വെള്ളരിക്കുണ്ട് പുന്നക്കുന്ന് കണ്ണംകുന്നിലെ എടക്കാറ്റില്‍ വീട്ടില്‍ ഇ.ഡി വില്‍സ (50)നാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴിന് വെള്ളരിക്കുണ്ടിനടുത്ത് മങ്കയത്താണ് അപകടം.
വില്‍സണ്‍ ഓടിച്ച ഓട്ടോ വെള്ളരിക്കുണ്ടിലെ മനു(26) ഓടിച്ച ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേവസ്യറോസമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബിജു (വെള്ളരിക്കുണ്ട്), അഡ്വ. ജോയി (കാഞ്ഞങ്ങാട്), മേരി (വെള്ളരിക്കുണ്ട്), സിസ്റ്റര്‍ പ്രശോഭിത (ഡി.എം കോണ്‍വെന്റ് തിരുവനന്തപുരം), ബീന (മാലോം).
Keywords; Kasaragod-news-accident-car

Post a Comment
0 Comments