Type Here to Get Search Results !

Bottom Ad

വിദ്യാദിനകറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബജ്‌റംഗദളുക്കാര്‍ അറസ്റ്റില്‍



മംഗളൂരു: (www.evisionnews.in) ഷാരൂഖ് ഖാന്‍ നായകനായ ദില്‍വാലെയെന്ന സിനിമയെ അനുകൂലിച്ച് രംഗത്ത് വന്ന മംഗളൂരുവിലെ സാമൂഹിക പ്രവര്‍ത്തക വിദ്യാദിനകറിനെ ബലാത്സംഗം ചെയ്ത് കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ആറ് ബജ്‌റംഗദള്‍ പ്രവര്‍ത്തകരേയും വിദ്യക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് അസഭ്യവര്‍ഷം ചൊരിഞ്ഞ ഭജ്‌റംഗദള്‍ നേതാവ് പുനിത് രാജി കോട്ടാരിയേയും മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാദിനകര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ് മുരുകന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പുനീത് രാജ് വിദ്യാദിനകറിനെതിരെ പോസ്റ്റിട്ടതിന് പിന്നാലെ വീരകേസരി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിരവധി ബജ്‌റംഗദളുക്കാര്‍ ഇവര്‍ക്കെതിരെ വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കിയിരുന്നു. വീരകേസരി പ്രവര്‍ത്തകരായ പമ്പ്‌വെല്ലിലെ ഗണേഷ്(24),മുത്തുരാജ് (20), പവിത് (22), യക്കൂരിലെ ചന്ദ്രശേഖര്‍ (23),ശക്തിനഗറിലെ പ്രശാന്ത് (23), ഉജ്‌റെയിലെ രാകേഷ് (23) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഡിസംബര്‍ 20നാണ് നഗരത്തിലെ മൂന്ന് തിയേറ്ററുകളില്‍ ദില്‍വാലേയുടെ പ്രദര്‍ശനം സംഘപരിവാറുക്കാര്‍ തടഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad