Type Here to Get Search Results !

Bottom Ad

ഒരു വട്ടം കൂടി മൂന്നാം വട്ടവും ഓര്‍മ്മ ചെപ്പ് തുറന്നു


കാസര്‍കോട്: (www.evisionnews.in) കേരളത്തിലെ പ്രശസ്ത കലാലയങ്ങളിലൊന്നായ കാസര്‍കോട് ഗവ. കോളേജിലെ 1975-85 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒരു വട്ടം കൂടിയുടെ മൂന്നാം എഡിഷന്‍ അതിവൈകാരികമായ സുഹൃദ്‌സദസ്സായി ഡിസംബര്‍ 26ന് കോളേജ് അങ്കണത്തില്‍ കൊണ്ടാടി. 

1975-85 എന്ന ദശാബ്ധം കേരളീയ യുവതയുടേയും വിദ്യാര്‍ത്ഥി സമൂഹത്തിന്റേയും ശക്തി ചൈതന്യം ക്യാമ്പസിലും പുറത്തും അഗ്നിസ്ഫുലിംഗങ്ങള്‍ വിടര്‍ത്തി വിരാചിച്ച കാലഘട്ടമായിരുന്നു. കാമ്പസ് രാഷ്ട്രീയത്തിലും സാഹിത്യത്തിലും കലയിലും സിനിമയിലും വസ്ത്രധാരണത്തിലും ഭക്ഷണക്രമത്തിലും പോലും വിപ്ലവം സൃഷ്ടിച്ച ചൈതന്യാത്മകതയുടെ നാളുകളായിരുന്നു 1975-85. അടിയന്തരാവസ്ഥയെന്ന കരാളതയ്‌ക്കെതിരെ കേരളീയ യുവത ഗര്‍ജ്ജിച്ചും പൊരുതിയും മുന്നേറിയ നാളുകളില്‍ ആ കേരളത്തിനും ഇന്ത്യയ്ക്കുമൊപ്പം ചുവടുറപ്പിച്ചവരാണ് ഒരു വട്ടം കൂടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. 

ഔപചാരികതകള്‍ ഏതുമില്ലാതെയായിരുന്നു ഒരു വട്ടം കൂടിയുടെ മൂന്നാം എഡിഷന്‍ നടന്നത്. പ്രവാസികളായ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കോളേജിലെ കത്തിജ്വലിക്കുന്ന തൂക്കുവിളക്കിനടിയില്‍ ഒത്തു ചേര്‍ന്നത്. ഈ വിളക്കിനടിയില്‍ മുദ്രാവാക്യം വിളിച്ചും പരസ്പരം കെട്ടിപുണര്‍ന്നും ഒരു വട്ടം കൂടി അവര്‍ എല്ലാവരും ഒന്നായി മാറി.

Post a Comment

0 Comments

Top Post Ad

Below Post Ad