Type Here to Get Search Results !

Bottom Ad

വിവാഹ വഗ്ദാനം നല്‍കി ബലാത്സംഗം; യുവാവിനെതിരെ കേസ്


ബദിയടുക്ക: (www.evisionnews.in) മാവിനക്കട്ടയിലെ 21 കാരിയെ വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ ബെള്ളൂര്‍ നാട്ടക്കലിലെ ഷഫീഖി(23)നെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

ഡിസംബര്‍ 2നാണ് സംഭവം. യുവതി ഒന്നര വര്‍ഷം മുമ്പ് വിവാഹിതയായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തായ ഷഫീഖ് വിവാഹ വാഗ്ദാനം നല്‍കി ഫോണില്‍ നിരന്തരം സംസാരിച്ചിരുന്നു. ഡിസംബര്‍ രണ്ടിന് ആരുമില്ലാത്ത നേരത്ത് വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പിന്നീട് ഗള്‍ഫിലേക്ക് പോയ ഷഫീഖ് 20 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്നും അത് നല്‍കാനില്ലെന്നറിയിച്ചപ്പോള്‍ കയ്യൊഴിയുകയായിരുന്നുവെന്നും യുവതി പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad