മംഗളൂരു: (www.evisionnews.in) സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാര്‍മാടി ചുരത്തിലെറിഞ്ഞയാളെ ബെല്‍ത്തങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ധാവങ്കരെ ചെന്നെഗിരിയിലെ സുശീലമ്മ(38) ആണ് വധിക്കപ്പെട്ടത്. സഹോദരന്‍ മല്ലേശാണ് അറസ്റ്റിലായത്. സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. പത്ത് ദിവസം മുമ്പ് സുശീലമ്മയെ കാണാതയതായി കാണിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചാര്‍മാടി ചുരത്തിലെ നൂറ് അടി താഴ്ച്ചയുള്ള കൊല്ലിയിലാണ് മൃതദേഹം അഴുകിയ നിലയില്‍ പോലീസ് കണ്ടെടുത്തത്.

Post a Comment
0 Comments