Type Here to Get Search Results !

Bottom Ad

നാടിനു തെളിനീരൊരുക്കി എൻ.എസ്.എസ് വളണ്ടിയർമാർ


പെരിയങ്ങാനം: (www.evisionnews.in) നാടിനു തെളിനീരൊരുക്ക് എൻ.എസ്.എസ് വളണ്ടിയർമാർ നടത്തിയ പ്രവർത്തനം ശ്രദ്ധേയമായി. ചായ്യോത്ത് ഗവ.ഹയർസെക്കന്ററി സ്കൂളിലെ വളണ്ടിയർമാരാണ് സപ്തദിനക്യാമ്പിന്റെ ഭാഗമായി പെരിയങ്ങാനം കുടിവെള്ള പദ്ധതിയിലേക്കുള്ള കുളം നവീകരിച്ചത്. ജൈവ പച്ചക്കറി തോട്ടത്തിന് നിലമൊരുക്കൽ, കളിസ്ഥലമൊരുക്കൽ, നാടകകളരി, ഇത്തിരിക്കളിയും ഒത്തിരിക്കാര്യവും, റോഡ് നവീകരണം, വാർത്തയുടെ വർത്തമാനം തുടങ്ങിയവയും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് മെമ്പർ രാധവിജയൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി.വി പ്രകാശ് പ്രോഗ്രാം ഓഫിസർ ആർ.സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad