മംഗളൂരു: (www.evisionnews.in) മംഗളരു നഗരത്തിന്റെ പ്രവേശന കവാടവും മുംബൈ ബംഗളൂരു തുടങ്ങിയ മഹാനഗരങ്ങളിലേക്കുള്ള ജംഗ്ഷനുമായ പമ്പ് വെല്ലില്‍ നാല് വരി പാത നിര്‍മ്മാണത്തിന്റെ ഭാഗമായി മേല്‍പ്പാലം നിര്‍മ്മാണം ഔപചരികതകളേതുമില്ലാതെ ആരംഭിച്ചു. മൂന്ന് ദിവസം മുമ്പാണ് നിര്‍മ്മാണം ആരംഭിച്ചത്. കര്‍ണ്ണാടക ബാങ്ക് ആസ്ഥാനത്ത് നിന്ന് ഇന്ത്യാന ഹോസ്പിറ്റല്‍ വരെ 600 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. ഇതിന് 20മീറ്റര്‍ വീതിയുണ്ടാകും. ആന്ധ്രയിലെ നവയുഗ കണ്‍സ്ട്രഷന്‍ കമ്പനിയാണ് കരാറുകാര്‍. മേല്‍പ്പാലം നിലവില്‍ വരുന്നതോടെ പമ്പ് സര്‍ക്കിളില്‍ സ്ഥാപിച്ചിരുന്ന കലശം അപ്രത്യക്ഷമാകും. ജൈനമത സംഘടനയാണ് പമ്പ് വെല്‍ സര്‍ക്കിളില്‍ കലശം സ്ഥാപിച്ച് പരിപാലിച്ച് വന്നിരുന്നത്. ഇത് പടീലിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ഡെ. കമ്മീഷണര്‍ എബി ഇബ്രാഹിം പറഞ്ഞു. കുന്താപുരം മുതല്‍ തലപ്പാടി വരെയുള്ള റോഡ് നിര്‍മ്മാണം ഏറ്റെടുത്തത് നവയുഗം കമ്പനിയാണ്. പമ്പ് വെല്‍ മേല്‍പ്പാലം മണ്‍സൂണിന് മുമ്പ് പൂര്‍ത്തീകരിക്കും. മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി വാഹന ഓട്ടങ്ങള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment
0 Comments