മംഗളൂരു: (www.evisionnews.in) ഷാറൂഖ് കാന്റെ ദില്‍വാലെ ചിത്രപ്രദര്‍ശനം തടഞ്ഞ ബജ്‌റംഗദള്‍ സേനയുടെ നടപടിയെ ചോദ്യം ചെയ്ത് പോലീസില്‍ പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തക വിദ്യാദിനകറിനെ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് കാവിപ്പട വ്യാഴാഴ്ച്ച വീണ്ടും ഭീഷണിമുഴക്കി. ബുധനാഴ്ച്ച ബജ്‌റംഗദള്‍ നേതാവ് പുനീത് രാജ് കോട്ട ഫേസ്ബുക്കിലൂടെ വിദ്യയെ അധിക്ഷേപം ചൊരിഞ്ഞ് അപമാനിച്ചിരുന്നു. വ്യാഴാഴ്ച്ച വീരകേസരി എന്ന് അവകാശപ്പെടുന്ന ചിലരാണ് ഫേസ്ബുക്കുലൂടെ വിദ്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. പുനീത് രാജ് പോസ്റ്റിട്ടയുടന്‍ പോലീസില്‍ വിദ്യ പരാതി നല്‍കിയതോടെ അയാള്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് തടിയൂരിയിരുന്നു. പോലീസ് ഇടപെടലിനെ തുടര്‍ന്നായിരുന്നു പുനീതിന്റെ പിന്മാറ്റം. വീരകേസരിയുടെ പേരില്‍ വിദ്യക്കെതിരെ പ്രചരിക്കുന്ന പോസ്റ്റ് മിക്കതും ലൈംഗീക ചുവയുള്ളതും വധഭീഷണിയടങ്ങിയതുമാണ്.

Post a Comment
0 Comments