Type Here to Get Search Results !

Bottom Ad

കാണാതായ വ്യാപാരിയെ അജ്ഞാത കേന്ദ്രത്തില്‍ തടഞ്ഞുവെച്ചതായി സഹോദരന്‍


കാസര്‍കോട്: (www.evisionnews.in) നഗരത്തില്‍ നിന്ന് കാണാതായ യുവ വ്യാപാരിയെ അജ്ഞാത കേന്ദ്രത്തില്‍ തടങ്കലിലാക്കിയതായി സഹോദരന്‍ രംഗത്തുവന്നു. മധൂര്‍ ഉളിയത്തടുക്ക പെട്രോള്‍ പമ്പിന് സമീപം സാദിഖ് മന്‍സിലിലെ പരേതരായ ഫക്രുദ്ധീന്‍ഉമ്മാലിയുമ്മ ദമ്പതികളുടെ മകന്‍ കലന്തര്‍ മുഹമ്മദി(28)നെയാണ് ഡിസംബര്‍ 4 മുതല്‍ കാണാതായത്. പഴയ ബസ്സ് സ്റ്റാന്റ് പരിസരത്തെ ലിംറാസ് മൊബൈല്‍ ഫോണ്‍ കടയുടമയാണ് കലന്തര്‍ ബിസിനസ്സ് ഇടപാടിന്റെ പേരില്‍ ചിലര്‍ സഹോദരനെ തട്ടികൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ തടങ്കലിലിട്ട് പീഢിപ്പിക്കുകയാണെന്നാണ് സഹോദരന്‍ മൊയ്തീന്‍ പറയുന്നത്. കലന്തറിനെ കാണാതായ ശേഷം ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ ആയിഷത്ത് ഫൗസിയ നല്‍കിയ പരാതി പ്രകാരം ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട് (ക്രൈം നമ്പര്‍ 842/2015) ഡിസംബര്‍ നാലിന് രാവിലെ ഭര്‍തൃ ഗൃഹത്തില്‍ നിന്ന് തന്നേയും കുട്ടികളേയും ഉദയഗിരിയിലെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം കടയിലേക്ക് പോയ ഭര്‍ത്താവ് തിരിച്ച് വന്നിട്ടില്ലെന്ന് ആയിഷത്ത് ഫൗസിയ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സഹോദരന്റെ തിരോധാനത്തിന് ശേഷം തങ്ങളുടെ കുടുംബം കടുത്ത മനോ വിഷമത്തിലും ഭയപ്പാടോടെയുമാണ് കഴിയുന്നതെന്ന് മൊയ്തീന്‍ പറയുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കലന്തര്‍ നാടുവിട്ടതാണെന്നാണ് പോലീസ് പറയുന്നതെങ്കിലും കാണാതായ തന്റെ സഹോദരനെ കണ്ടെത്തി നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാണ് മൊയ്തീന്റേയും കുടുംബത്തിന്റേയും ആവശ്യം.

Post a Comment

0 Comments

Top Post Ad

Below Post Ad