Type Here to Get Search Results !

Bottom Ad

പുതിയ പാര്‍ട്ടിയുടെ തലപ്പത്ത് ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് വെള്ളാപ്പള്ളി


തിരുവനന്തപുരം: (www.evisionnews.in)  പുതിയ പാര്‍ട്ടിയുടെ തലപ്പത്ത് ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂന്നാം മുന്നണി വരുമെന്ന തോന്നലാകാം തന്നോടുള്ള എതിര്‍പ്പിന് കാരണം. മൂന്നാം ബദല്‍ വന്നാല്‍ അഡ്ജസ്റ്റ്‌മെന്റ് ഭരണം ഇല്ലാതാകുമെന്ന് ഇരുമുന്നണികളും ഭയപ്പെടുന്നുവെന്നും വെള്ളാപ്പള്ളി റിപ്പോര്‍ട്ടറോട് പറഞ്ഞു.

ആലുവ പ്രസംഗം വിവാദമാക്കിയത് മാധ്യമങ്ങളാണ്. പ്രസംഗം കേള്‍ക്കാത്ത സുധീരനും പ്രതാപനുമാണ് തനിക്കെതിരെ പരാതി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു സമുദായത്തിലെ ഐക്യം ലക്ഷ്യം വെച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ സമത്വ മുന്നേറ്റ യാത്രയുടെ സമാപന ചടങ്ങിലാണ് പുതിയ പാര്‍ട്ടിയെ പ്രഖ്യാപിക്കുന്നത്. ഇന്ന് മൂന്ന് മണിക്ക് ശംഖുമുഖത്താണ് സമാപന ചടങ്ങ്.

പാര്‍ട്ടിയുടെ പേരും ഇന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. അഞ്ച് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് സമാപന ചടങ്ങ് ഗംഭീരമാക്കാനാണ് സംഘാടകരുടെ ആലോചന.

Keywords: trivandrum-vellapalli-new-party
Tags

Post a Comment

0 Comments

Top Post Ad

Below Post Ad