Type Here to Get Search Results !

Bottom Ad

ചെന്നൈ സാധാരണ നിലയിലേക്ക് മടങ്ങുന്നു: ട്രെയിനുകള്‍ ഓടിത്തുടങ്ങി, ദുരന്തഭൂമിയില്‍ വിലക്കയറ്റം രൂക്ഷം


ചെന്നൈ (www.evisionnews.in): മഴക്ക് നേരിയ ശമനമുണ്ടായതോടെ ദിവസങ്ങള്‍ നീണ്ട ദുരിതത്തില്‍ നിന്ന് ചെന്നൈ സാധാരണനിലയിലേക്ക് പതുക്കെ മടങ്ങുകയാണ്. വെള്ളിയാഴ്ച രാത്രിയിലെ ഒറ്റപ്പെട്ട് പെയ്ത മഴ ഒഴിച്ചാല്‍ ഇന്ന് രാവിലെ തെളിഞ്ഞ കാലാവസ്ഥയാണ്. 11 ലക്ഷം പേരെ ഇതുവരെ ഒഴിപ്പിച്ചുവെന്ന് തമിഴ്‌നാട് റിലീഫ് ഓഫീസര്‍ അറിയിച്ചു. 

പ്രളയം മൂലം തടസ്സപ്പെട്ടിരുന്ന വൈദ്യുതി വിതരണം ഭൂരിഭാഗം പ്രദേശങ്ങളിലും പുന:സ്ഥാപിച്ചു. ബസുകള്‍ സര്‍വീസ് പുനരാരംഭിച്ചു. ശുദ്ധമായ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യമാണ് ഏറ്റവും വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. പാല്‍, പച്ചക്കറി, ഭക്ഷണസാധനങ്ങള്‍ ഇവയുടെ വില റോക്കറ്റുപോലെയാണ് കുതിക്കുന്നത്. പാല്‍ ലിറ്ററിന് 100 രൂപയ്ക്കാണ് പലയിടങ്ങളിലും വില്‍ക്കുന്നത്. 20 രൂപയുടെ കുപ്പിവെള്ളം 150 രൂപയ്ക്കാണ് വില്‍ക്കുന്നത്. തക്കാളി കിലോ 90 രൂപയാണ് വില.

മഴയ്ക്ക് ശമനം വന്നതോടെ രക്ഷാപ്രവര്‍ത്തനവും സഹായവിതരണവും ഊര്‍ജിതമായി നടക്കുന്നു. ചെന്നൈ എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്ന് ട്രെയിനുകള്‍ ഓടിത്തുടങ്ങി. തിങ്കളാഴ്ച അടച്ച ചെന്നൈ വിമാനത്താവളം ശനിയാഴ്ച രാവിലെയോടെ ഭാഗികമായി തുറന്നു. റണ്‍വേയിലെ ചെളിയും വെള്ളവും നീക്കം ചെയ്തുകഴിഞ്ഞു. ഇവിടെ കുടുങ്ങിപ്പോയ വിമാനങ്ങള്‍ സാങ്കേതിക പരിശോധനയക്കായി മറ്റ് വിമാനത്താവളത്തിലേക്ക് മാറ്റും. 

പ്രവര്‍ത്തനക്ഷമമായ എ.ടി.എമ്മുകള്‍ക്കും പെട്രോള്‍ പമ്പുകളിലും നീണ്ട ക്യൂവാണ്. ഇന്നുമുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ചെന്നൈ നഗരത്തില്‍ ബസ് യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. സൈന്യവും സാമൂഹിക പ്രവര്‍ത്തകരും ഭക്ഷണം, വെള്ളം എന്നിവ വിതരണം ചെയ്യുന്നുണ്ട്. ജലസംഭരണികളിലേയും നദികളിലേയും ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഇതുവരെ 325 പേര്‍ പ്രളയക്കെടുതിയില്‍ മരണമടഞ്ഞിരുന്നു.


Keywords: chennai-rocket-train-atm-rain-flood
Tags

Post a Comment

0 Comments

Top Post Ad

Below Post Ad