Type Here to Get Search Results !

Bottom Ad

ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി ഉദുമയില്‍ ബസ് സ്റ്റാന്റ് നിര്‍മ്മിക്കും - കെ.എ മുഹമ്മദലി


ഉദുമ: (www.evisionnews.in) സമഗ്രവികസനം മുന്നില്‍കണ്ട് ഉദുമയുടെ മുഖഛായ മാറ്റാനുള്ള ബഹുമുഖമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി. ഇവിഷന്‍ ന്യൂസിന്റെ 'പ്രസിഡണ്ട് പറയട്ടെ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുചിത്വം, ആരോഗ്യം, കുടിവെള്ളം, പാര്‍പ്പിടം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള ഭരണമാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ ആവശ്യമറിഞ്ഞുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ജനോപകാരപ്രദമായ രീതിയില്‍ നടപ്പാക്കുകയും ചെയ്യും. വികസനമെന്നത് വെറും റോഡും പാലവുമല്ല, സാധാരണക്കാരന്റെ പ്രശ്‌നം പരിഹരിക്കലാണെന്നും അതിനു വേണ്ടി ആവുന്നതൊക്കെ ചെയ്യാന്‍ ഈ ഭരണസമിതി ബദ്ധശ്രദ്ധരാണെന്നും അദ്ദേഹം  പറഞ്ഞു.

ഉദുമക്കാരുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ് ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്റ്. ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി ഈ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മാലിന്യ സംസ്‌കരണത്തിന് പ്രത്യേകം സ്ഥലം കണ്ടെത്തി വിശാലമാലമായ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. ചെമ്മനാട് - ഉദുമ പഞ്ചായത്തിനെ തൂക്ക് പാലം നിര്‍മ്മിക്കും. ടൂറിസം മേഖല പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുമായി ചേര്‍ന്ന് അതിനുവേണ്ട ഭൗതീക സൗകര്യങ്ങളൊരുക്കും.

ആരോഗ്യ -വിദ്യാഭ്യാസ -കായിക മേഖലകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും. ഇതിന്റെ ഭാഗമായി ഉദുമയില്‍ ബഡ്‌സ് സ്‌കൂള്‍, ഓപ്പണ്‍ ഷട്ടില്‍ കോര്‍ട്ട് എന്നിവ സ്ഥാപിക്കും. മത്സ്യതൊഴിലാളികളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് തയാറാക്കും. ആശ്രയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ഹരായവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശൗചാലയമില്ലാത്ത 150ഓളം തീരദേശ കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിച്ചു നല്‍കും.

ഉദുമ കേന്ദ്രീകരിച്ച് ഫയര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചൊലുത്തി വേണ്ട നടപടികള്‍ കൈകൊള്ളും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ ഭരണം തീര്‍ത്തും പരാജയമാണ് ഉദുമക്കാര്‍ നല്‍കിയതെന്നും ജനഹിതം മനസിലാക്കി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.







Post a Comment

0 Comments

Top Post Ad

Below Post Ad