തിരുവനന്തപുരം (www.evisionnews.in): കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിലെത്തിയ സോണിയയെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. വര്‍ക്കലയില്‍ 11.30ന് നടക്കുന്ന ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വര്‍ക്കലയില്‍നിന്നു ഹെലികോപ്റ്ററില്‍ കോട്ടയത്തേക്കു തിരിക്കും. 12.10നു പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഇറങ്ങുന്ന അവര്‍ നേരെ നാട്ടകം ഗസ്റ്റ് ഹൗസിലെത്തും.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി കോണ്‍ഗ്രസിലെ ഐക്യം ശക്തിപ്പെടുത്തണമെന്നും മുഖ്യ കക്ഷി തങ്ങള്‍ക്കു നീതി ഉറപ്പാക്കണമെന്നുമുള്ള ആവശ്യം ഇന്നത്തെ കൂടിക്കാഴ്ചയില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു മുന്നില്‍ വയ്ക്കുമെന്നാണ് സൂചന.
രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ക്കു ശേഷം പാമ്പാടിയില്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി ആഘോഷങ്ങള്‍ സോണിയ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നെടുമ്പാശേരിക്കു തിരിക്കുന്ന അവര്‍ അഞ്ചരയോടെ ഡല്‍ഹിക്കു മടങ്ങും. മുകുള്‍ വാസ്‌നിക് ഇന്നലെ തലസ്ഥാനത്തെത്തി. അദ്ദേഹവും മന്ത്രി രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ തുടങ്ങിയവരും മറ്റൊരു ഹെലികോപ്റ്ററിലായിരിക്കും തലസ്ഥാനത്തുനിന്നു കോട്ടയത്തേക്കു പോകുക.
സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളിലെ സ്വരമായിരിക്കില്ല സോണിയയ്ക്കു മുന്നിലെങ്കിലും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു നേരിട്ടും രേഖാമൂലവും ഉള്ള പരാതികള്‍ ഘടകകക്ഷി നേതാക്കള്‍ അവര്‍ക്കു നല്‍കുമെന്ന് ഉറപ്പാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കു വഴിവച്ച കാരണങ്ങളാകും അവര്‍ക്കു ചൂണ്ടിക്കാട്ടാനുണ്ടാകുക. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും സന്നിഹിതനായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഈ സമയത്തു നാട്ടകം ഗസ്റ്റ് ഹൗസില്‍ തന്നെ ഉണ്ടാകുമെങ്കിലും ഈ ചര്‍ച്ചകളില്‍ അവര്‍ ഭാഗഭാക്കാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ഘടകകക്ഷി നേതാക്കളുമായുള്ള ആശയവിനിമയത്തിനു ശേഷം ഈ മൂന്നു നേതാക്കളുമായി സോണിയ ചര്‍ച്ചകള്‍ നടത്തിയേക്കും.
Keywords: Kerala-news-udf-sonia-gandi-trivandram-

Post a Comment
0 Comments