കാഞ്ഞങ്ങാട് (www.evisionnews.in): കാലിച്ചാനടുക്കത്തു നിന്നും ഒളിച്ചോടിയ കമിതാക്കള്‍ തിരിച്ചെത്തി. കാലിച്ചാനടുക്കത്തെ വിനീത്(20), നിത്യ(18) എന്നിവരാണ് തിരിച്ചെത്തിയത്. വയസ് തെളിയിക്കുന്ന ഹാജരാക്കാത്തതിനാല്‍ യുവതിയെ തല്‍ക്കാലത്തേക്ക് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
നിത്യയുടെ പിതാവിന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തന്വേഷിച്ചു വരുന്നതിനിടയിലാണ് ഇരുവരും തിരിച്ചെത്തി പോലീസില്‍ ഹാജരായത്. താന്‍ സ്വന്തം ഇഷ്ടത്തിന് പോയതാണെന്നും വിനീതുമായി സ്‌നേഹത്തിലാണെന്നും നിത്യ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഹൈദരബാദില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വിനീത് നിത്യയെ ഒരു ബന്ധുവീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.
Keywords; Kasaragod-news-knd-certificate-attend-police-kalichanadukkam

Post a Comment
0 Comments