Type Here to Get Search Results !

Bottom Ad

യക്ഷഗാനാചാര്യന് അക്കാദമി പുരസ്‌കാരം


കാസര്‍കോട്:(www.evisionnews.in) ക്ലാസിക്കല്‍ കലാരൂപമായ യക്ഷഗാനത്തെയും യക്ഷഗാനത്തില്‍ നിന്നും രൂപംകൊണ്ട ബൊമ്മയാട്ടം കലയെയും ജനകീയവല്‍കരിക്കുന്നതിന് നടത്തിയ കലാപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് കാസര്‍കോട് സ്വദേശിയും പ്രശസ്ത യക്ഷഗാന കലാകാരനുമായ കെ.വി രമേശന്‍ നാളെ(ജനുവരി ഒന്നിന)് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി ജോസഫില്‍ നിന്നും ഏറ്റുവാങ്ങും.35 വര്‍ഷത്തോളമായി യക്ഷഗാന, ബൊമ്മയാട്ട കലാരംഗത്ത് സജീവമായ രമേശന്‍ ഇന്ത്യക്ക് അകത്തും പുറത്തും നിരവധി വേദികളില്‍ ഈ കലാരൂപങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ബൊമ്മയാട്ട കലാകാരനുള്ള അന്തര്‍ദേശീയ ബഹുമതിയുള്‍പ്പെടെ നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

യക്ഷഗാന കുലപതി പാര്‍ത്ഥിസുബ്ബന്റെ കുടുംബ പരമ്പരയില്‍പ്പെട്ട കലാകാരനാണ് രമേശന്‍.യക്ഷഗാനത്തിന് ആധാരമായിട്ടുള്ള കഥയാണ് ബൊമ്മയാട്ടത്തിലും ആവിഷ്‌കരിക്കുന്നത്.കേരളത്തിലെ തോല്‍പ്പാവക്കൂത്തുമായി സാമ്യമുള്ള കലാരൂപയായ ബൊമ്മയാട്ടം ഭാരം കുറഞ്ഞ പാലമരത്തില്‍ കൊത്തിയെടുത്ത പാവകളിലൂടെയാണ് അവതരിപ്പിക്കുന്നത്.യക്ഷഗാനത്തിന് ഉപയോഗിക്കുന്ന അതേ ചമയങ്ങളാണ് ബൊമ്മയാട്ടത്തിലും ഉപയോഗിക്കുന്നത്.ചമയ വിഭൂഷിതമായ പാവകളെ വേദിക്ക് പിറകില്‍ നിന്ന് കലാകാരന്മാര്‍ താളത്തിനനുസരിച്ച് ചലിപ്പിക്കുന്നതാണ് ബൊമ്മയാട്ടം.കാസര്‍കോട് പുലിക്കുന്നിലെ തന്റെ ഭവനത്തിനോടനുബന്ധിച്ച് ബൊമ്മയാട്ട പാവ മ്യൂസിയം ഒരുക്കുന്ന തിരക്കിലാണ് രമേശന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad