ബോവിക്കാനം (www.evisionnews.in): ബോവിക്കാനത്ത് കടകളില്‍ അതിക്രമിച്ചു കയറി പോലീസിന്റെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം രാത്രി 9.45 മണിയോടെയാണ് സംഭവം. പോലീസ് വാഹനത്തിലെത്തിയ പ്രിന്‍സിപ്പല്‍ എസ്.ഐ കടകളിലേക്ക് പാഞ്ഞുകയറുകയും കടകളടക്കാന്‍ ആക്രോശിക്കുകയുമായിരുന്നു.
ബോവിക്കാനത്തെ ഷെഫീഖിന്റെ ഉടമസ്ഥതയിലുള്ള ഫ്രൂട്ട് കട, അശോകന്റെ ഉടമസ്ഥതയിലുള്ള ബെസ്റ്റ് ബേക്കറി, കുളത്തിങ്കര മുഹമ്മദിന്റെ ഉടമസ്ഥതിയിലുള്ള കുളത്തിങ്കര കഫ്‌റ്റേരിയ എന്നി കടകളിലേക്കാണ് എസ്.ഐ ഇടിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കടയില്‍ കച്ചവടം നടത്തുകയായിരുന്ന ഷെഫീഖിന്റെ അനുജന്‍ മുജീബിനെ കടയില്‍ നിന്ന് ജീപ്പിലേക്ക് വലിച്ചിഴിച്ചുകൊണ്ടുപോയി. കഫ്‌റ്റേരിയയിലുണ്ടായിരുന്ന കസേരകള്‍ എസ്.ഐ ചവിട്ടി പൊളിച്ചു. തുടര്‍ന്ന് ബെസ്റ്റ് ബേക്കറിയിലെത്തിയ എസ്.ഐ കച്ചവടം നടത്തുകയായിരുന്ന അശോകന്റെ മകള്‍ സനൂഷയോടും മരുമകന്‍ പ്രദീപിനോടും തട്ടികയറുകയും അസഭ്യം പറയകയും ചെയ്തു.
ഒരു മുന്നറിയിപ്പുമില്ലാതെ ഓട്ടോ -ടാക്‌സി ഡ്രൈവര്‍മാരെയും ആട്ടിയോടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രികാലങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയാണ് രാത്രി വാടക പാടില്ലെന്ന് പറഞ്ഞ് ഓടിച്ചത്. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ബോവിക്കാനം പള്ളിയില്‍ നിന്ന് വരികയായിരുന്ന ചെറുപ്പക്കാര്‍ക്കെതിരെ എസ്.ഐ അകാരണമായി മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പ്രതിഷേധം കത്തുന്നതിനിടയിലാണ് ടൗണില്‍ വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
രാത്രികാലങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് എസ്.ഐ പറയുന്നത്. എന്നാല്‍ സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന ബോവിക്കാനത്ത് ഇത്തരത്തിലുള്ള നിര്‍ദ്ദേശം എന്തിനാണെന്നാണ് വ്യാപാരികളം നാട്ടുകാരും ചോദിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബോവിക്കാനത്ത് വ്യാപാരികള്‍ പ്രകടനം നടത്തി. പ്രസിഡണ്ട് പി.എം.എം. റഹ്മാന്‍, ഗണേഷ് നായക്, മഹ്മൂദ് മുളിയാര്‍, നാരായണന്‍ ബ്രദേഴ്‌സ്, അസൈന്‍ നവാസ്, ഹമീദ് മെഗ, ആസിഫ് ബെള്ളിപ്പാടി, മുസ്തഫ ബിസ്മില്ല, മുജീബ് റഹ്മാന്‍, ജയന്‍ നേതൃത്വം നല്‍കി.
എസ്.ഐയെ സസ്‌പെന്റ് ചെയ്യണം
ബോവിക്കാനം: ബോവിക്കാനത്തെ കടകളില്‍ ഇരച്ചുകയറി പരാക്രമണം കാട്ടിയ ആദൂര്‍ എസ്.ഐ സന്തോഷിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ബോവിക്കാനം യൂണിറ്റ് അടിയന്തിര യോഗം ആവശ്യപ്പെട്ടു. എസ്.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിര്‍ഭയമായി സര്‍വ്വീസ് നടത്താന്‍ അവസരമൊരുക്കണമെന്നും ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ ബോവിക്കാനം യൂണിറ്റും ആവശ്യപ്പെട്ടു. നാടിനും കച്ചവടത്തിനും സംരക്ഷണം ഒരുക്കേണ്ടവര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നത് ആശങ്കാജനകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords; Kasaragod-news-bovikkanam-news-30

Post a Comment
0 Comments