Type Here to Get Search Results !

Bottom Ad

900 പേര്‍ക്ക് പരിശീലനവും തൊഴിലും

കാസര്‍കോട്:(www.evisionnews.in) നഗരസഭയില്‍ എന്‍ യു എല്‍ എം പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴില്‍പരിശീലനവും ജോലിയും നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നഗരസഭാ പരിധിയിലെ അമ്പതിനായിരംരൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളിലെ 18നും 40നും ഇടയിലുള്ളസ്ത്രീ-പുരുഷന്മാര്‍ക്ക് അഭിരുചി, വിദ്യാഭ്യാസയോഗ്യത എന്നിവ അടിസ്ഥാനമാക്കി വിവിധ മേഖലകളില്‍ തൊഴില്‍ പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും നല്‍കുന്നു. എന്‍ സി വി ടി ,എന്‍ എസ് ടി സി തുടങ്ങികേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. അപേക്ഷകള്‍ നഗരസഭാ കുടുംബശ്രീഓഫീസില്‍ നിന്നും ലഭിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad