Type Here to Get Search Results !

Bottom Ad

മോദി ഇന്ത്യയില്‍ വരുന്നത് തുണി അലക്കാന്‍: തേജസ്വി യാദവ്


പാറ്റ്‌ന: (www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടര്‍ച്ചയായുള്ള വിദേശസന്ദര്‍ശനത്തിനെതിരെ പരിഹാസമുയര്‍ത്തി ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഇടതടവില്ലാതെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മോദി ഇന്ത്യയില്‍ വരുന്നത് സ്വന്തം തുണികള്‍ കഴുകാന്‍ വേണ്ടി മാത്രമാണെന്ന് തേജസ്വി പരിഹാസരൂപേണ പറഞ്ഞു.

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ തിരക്കില്‍ രാജ്യത്തിന്റെ വികസനത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് യാതൊരു ചിന്തയുമില്ലെന്ന് തേജസ്വി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നേതാക്കളെ വിജയിപ്പിച്ചത് ഭരിക്കാന്‍ വേണ്ടിയാണ്, അല്ലാതെ വിദേശരാജ്യസന്ദര്‍ശനങ്ങള്‍ക്കല്ല.

പുതുതായി അധികാരത്തിലേറിയ ബിഹാര്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും. ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസരിച്ചായിരിക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

Keywords: patna-modi-thejaswi-yadav
Tags

Post a Comment

0 Comments

Top Post Ad

Below Post Ad