Type Here to Get Search Results !

Bottom Ad

മാപ്പിള കലയുടെ സ്വന്തം മൊയ്തീന്‍

evisionnews

കാസര്‍കോട് :(www.evisionnews.in)കഴിഞ്ഞ ആറുവര്‍ഷമായി കാസര്‍കോട് ജില്ലയിലെ യുവജനോത്സവ വേദികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പിള കലയുടെ താളവും ലയവും പഠിപ്പിച്ച് മൊയ്തീന്‍ അണങ്കൂര്‍ ശ്രദ്ധേയമവുന്നു.ജില്ലയിലെ ഒരുപാട് കലാകാരന്മാര്‍ക്ക് പരിശീലനം നല്‍കാന്‍ മൊയിതീന്‍ സാധിച്ചിട്ടുണ്ട്.ഇത്തവണ കാസര്‍കോട് സബ്ജില്ല യുവജനോത്സവത്തില്‍ ബെള്ളൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൊയ്തീന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ കോല്‍ക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.നിരവധി സമ്മാനങ്ങളാണ് മൊയിതീന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളെ തേടിവന്നത്.യുവജനോത്സവ സമയത്ത് മൊയ്തീന്‍ തിരക്കോട് തിരക്കാണ്.തന്റെ എല്ലാ പരിപാടികളും മാറ്റിവെച്ച് കലക്ക് വേണ്ടി തന്റെ ജീവിതം തന്നെ മാറ്റി വെക്കുകയാണ് മൊയിതീന്‍ അണങ്കൂര്‍ എന്ന ചെറപ്പക്കാരന്‍.യുവജനോത്സവ വേദികള്‍ക്ക് പുറമെ നബിദിന വേളകളിലും മൊയ്തീനെ തേടി ആള്‍ക്കാര്‍ എത്താറുണ്ട്

Post a Comment

0 Comments

Top Post Ad

Below Post Ad