Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളേജ് സമരം ഇനി ഒപ്പുമരച്ചുവട്ടില്‍

evisionnews

ബദിയടുക്ക :(www.evisionnews.in) തറക്കല്ലിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളേജിന്റെ പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ജില്ലാ ആസ്ഥാനത്തേക്ക് മാറ്റുന്നു. ഡിസംബര്‍ 12 ന് കാസര്‍കോട് ഒപ്പ് മരച്ചുവട്ടില്‍ പ്രതിഷേധ കൂട്ടായ്മ നടത്താന്‍ ജനകീയ സമര സമിതി ബദിയടുക്കയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒന്നാം ഘട്ട സമരത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ടെന്‍ഡര്‍ കഴിഞ്ഞ് 8 മാസം കഴിഞ്ഞിട്ടും ടെന്‍ഡറിന് അംഗീകാരം ലഭിക്കാത്തതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. മുഖ്യ മന്ത്രി വാക്ക് പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. ഡോ.അംബികാസുദന്‍ മാങ്ങാട് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എസ്.എന്‍ മയ്യ സ്വാഗതം പറഞ്ഞു. അമ്പലത്തറ കുഞ്ഞിക്കണ്ണന്‍,എം എ രവീന്ദ്രന്‍ മാസ്റ്റര്‍, പി ജി ചന്ദ്രഹാസ റൈ, തിരുപതി കുമാര്‍, കരുണാകരന്‍, അഡ്വ വെങ്കട്രാമണ ഭട്ട്, കോട്ട അബ്ദുല്‍ റഹിമാന്‍, അബ്ദുല്ല ചാലക്കര, കുഞ്ചാര്‍ മുഹമ്മദ് ഹാജി, ജീവന്‍ തോമസ്, മധു ഉള്ളോടി, ഷഫീക്ക് കാര്‍ബാര്‍, റിഹാസ് ബദിയടുക്ക, അയ്ത്തപ്പ ചെന്നഗുളി,റൗഫ് ബദിയടുക്ക, തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad